തിരുവനന്തപുരം: ശ്രീകാര്യത്ത് കാണാതായ 17 കാരൻ അഭിറാമിന്റെ കൊലപാതകത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. പ്രതികൾ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടത് അഭിറാമിന്റെ സുഹൃത്തിനെ. പെൺകുട്ടിയുമായി പ്രണയത്തിലുണ്ടായിരുന്നത് അഭിറാമിന്റെ സുഹൃത്തായിരുന്നു എന്നാൽ സുഹൃത്ത് അപകടം തിരിച്ചറിഞ്ഞ് പ്രതികൾ വിളിച്ച സ്ഥലത്തേക്ക് പോയില്ല. സ്ഥലത്തെത്തിയ അഭിറാം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതികൾ കൊലപ്പെടുത്തുകയായിരുന്നു. കേസിൽ പ്രതികൾ കുറ്റം സമ്മതിച്ചു. പ്രതികൾ സ്ഥിരം മദ്യപിക്കുന്ന സ്ഥലത്താണ് കൃത്യം നടന്നത്.
അഭിറാമിനെ കൊലപ്പെടുത്തി മൃതദേഹം ചാക്കിൽ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർ കസ്റ്റഡിയിലുണ്ട്. അഭിറാമിനെ കൊലപ്പെടുത്തിയത് ബെൽറ്റ് മുറുക്കി ആണെന്നാണ് പ്രതികൾ നൽകിയ മൊഴി

0 Comments