രാഷ്ട്രപതി അനുമതി നൽകി, എൽഡിഎഫ് കാലത്തെ സ്വകാര്യ സർവകലാശാല ബിൽ 2025 അസാധുവായി; പുതിയ ബിൽ ഉടൻ

 



തിരുവനന്തപുരം: എൽ ഡി എഫ് സർക്കാർ പാസാക്കിയ സ്വകാര്യ സർവ്വകലാശാല ബിൽ 2025 അസാധുവായി. രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതോടെയാണ് ബിൽ അസാധുവായത്. സംസ്ഥാന സർക്കാറിന്‍റെ അപേക്ഷ പരിഗണിച്ചാണ് രാഷ്ട്രപതി അനുമതി നൽകിയത്. പുതിയ ബിൽ കൊണ്ടുവരാനാണ് പഴയ ബിൽ പിൻവലിക്കുന്നത്. ബിൽ പിൻവലിക്കാനുള്ള പ്രമേയം കഴിഞ്ഞ മാസം 12 ന് നിയമസഭ പാസ്സാക്കിയിരുന്നു. അതിന് ശേഷം ഗവർണർ മുഖേനെയായിരുന്നു രാഷ്ട്രപതി ഭവന്‍റെ അനുമതി തേടിയത്. ഇടത് കാലത്ത് പാസാക്കിയ ബില്ലിൽ ഇതുവരെ രാഷ്ട്രപതി അംഗീകാരം നൽകിയിരുന്നില്ല. പുതിയ ബിൽ ഉടനുണ്ടാകുമെന്നാണ് യു ഡി എഫ് സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്

Post a Comment

0 Comments