എൻ.എസ്.എസ്. പുരസ്കാരത്തിളക്കത്തിൽ ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജ്



വയനാട്: കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ (KUHS) 2026-ലെ എൻ.എസ്.എസ്. പുരസ്കാരങ്ങളിൽ മികച്ച നേട്ടം കൈവരിച്ച് മേപ്പാടി ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജ്. കോളേജിലെ എൻ.എസ്.എസ്. യൂണിറ്റിന് മികച്ച എൻ.എസ്.എസ്. യൂണിറ്റിനുള്ള പുരസ്കാരവും യൂണിറ്റിന്റെ പ്രോഗ്രാം ഓഫീസറായ അസിസ്റ്റന്റ് പ്രൊഫസർ വിനീത കെ.യ്ക്ക് മികച്ച എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർക്കുള്ള ഒന്നാം സ്ഥാനവും ലഭിച്ചു.

കൂടാതെ, സർവകലാശാലയുടെ എൻ.എസ്.എസ്. മാഗസിന്റെ സ്റ്റുഡന്റ് എഡിറ്ററായി പ്രവർത്തിച്ച എട്ടാം സെമസ്റ്റർ വിദ്യാർത്ഥിയും എൻ.എസ്.എസ്. വളണ്ടിയറുമായ ഷഹിൻ മുഹമ്മദ് പ്രശംസാപത്രവും ഏറ്റുവാങ്ങി.

2026 നവംബർ 23-ന് കേരള ആരോഗ്യശാസ്ത്ര സർവകലാശാലയിൽ നടന്ന പുരസ്കാരദാന ചടങ്ങിൽ വൈസ് ചാൻസലറുടെ സാന്നിധ്യത്തിൽ പുരസ്കാരങ്ങൾ വിതരണം ചെയ്തത്.

Post a Comment

0 Comments