തിരുവനന്തപുരം: പരീക്ഷയെഴുതാൻ അനുമതി തേടി കാലടി സർവകലാശാലയിലെ വിദ്യാർഥികൾ സുപ്രിംകോടതിയിലേക്ക്. പരീക്ഷയെഴുതാൻ അനുമതി വേണമെന്നാവശ്യപ്പെട്ട് നാളെ സുപ്രിംകോടതിയെ സമീപിക്കും.
ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടിയുണ്ടായതിന് പിന്നാലെയാണ് സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങുന്നത്. വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ചട്ടവിരുദ്ധമാണെന്നാണ് ഡിവിഷന്‍ ബെഞ്ച് വിധി. മതിയായ ഹാജരില്ലാത്തത് പരീക്ഷയെഴുതാന്‍ തടസമാണെന്നും ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രനും എസ്. മുരളീകൃഷ്ണയും അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു

0 Comments