ഓർത്തഡോക്സ് _ യാക്കോബായ വിഭാഗങ്ങൾ ഒന്നിച്ച് നിൽക്കണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ;എല്ലാ ശത്രുക്കളെയും മിത്രങ്ങളാക്കണമെന്ന് മമ്മൂട്ടി

 


കൊച്ചി: ഓർത്തഡോക്സ് _ യാക്കോബായ വിഭാഗങ്ങൾ ഒന്നിച്ച് നിൽക്കണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. യോജിപ്പിനായി സർക്കാർ ശ്രമിക്കുമെന്നും ഒന്നിച്ച് നിന്നാൽ വലിയ ശക്തിയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇരു വിഭാഗങ്ങളും ഒന്നിച്ച് നിന്നാൽ കേരളത്തിൻ്റെ മുഖച്ഛായ മാറും. സർക്കാർ ഇതിനായി ഇടപെടൽ നടത്തുമെന്നും മുഖ്യമന്ത്രി. മുളന്തുരുത്തി സുന്നഹദോസിൻ്റെ 150-ാം വാർഷികാഘോഷ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി വിഡി സതീശൻ. മമ്മൂട്ടിയും ചടങ്ങിൽ പങ്കെടുത്തു.

ശ്രേഷ്ഠ ബാബ തോമസ് പ്രഥമൻ കാതോലിക്ക ബാവ പുരസ്കാരം സിനിമാതാരം മമ്മൂട്ടിക്ക് സമ്മാനിച്ചു. പാത്രിയാർക്കീസ് ബാവയാണ് പുരസ്‌കാരം നൽകിയത്. എല്ലാ ശത്രുക്കളെയും മിത്രങ്ങളാക്കണമെന്നും അതിന് നമ്മൾ തന്നെ മുൻകയ്യെടുക്കണമെന്നും മമ്മൂട്ടി പറഞ്ഞു. ജീവിതത്തിൽ ഏറ്റവും സന്തോഷം തരുന്നത് സമാധാന ജീവിതമാണ്. ആരും കലഹിക്കാതെയുള്ള കാലം ഉണ്ടാകട്ടെയെന്നും മമ്മൂട്ടി പറഞ്ഞു.



Post a Comment

0 Comments