ചടയമംഗലത്ത് എട്ടാം ക്ലാസുകാരനെ അതിക്രൂരമായി മർദ്ദിച്ച രണ്ടാനച്ഛൻ പിടിയിൽ

 


കൊല്ലം: ചടയമംഗലത്ത് എട്ടാം ക്ലാസുകാരനെ അതിക്രൂരമായി മർദ്ദിച്ച രണ്ടാനച്ഛൻ പിടിയിൽ. മുഖ്യമന്ത്രിയുടെ ഇടപെടലിന് പിന്നാലെ ഓയൂരിൽ നിന്നാണ് പ്രതി രാജേഷിനെ പിടികൂടിയത്. മദ്യലഹരിയിൽ രാജേഷ് കുട്ടിയെമർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.രാജേഷിന് കുട്ടിയെ ഇഷ്ടമല്ലെന്ന് കുഞ്ഞിന്റെ മാതാവ് ശാലിനി പ്രതികരിച്ചു. മദ്യപിച്ചാൽ എന്നും കുട്ടിയെ അടിക്കുമെന്നും അസഭ്യം പറയുമെന്നും മാതാവ് പറഞ്ഞു. കുട്ടിയുടെ അമ്മ പകർത്തിയ മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം ലോകമറിഞ്ഞതും ചടയമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചതും. ആദ്യ വിവാഹത്തിലെ മകനോടുള്ള ഇഷ്ടക്കേടാണ് ഈ ക്രൂരതയ്ക്ക് പിന്നിലെന്ന് കുട്ടിയുടെ അമ്മ വെളിപ്പെടുത്തി. മർദ്ദനത്തിൽ പരുക്കേറ്റ കുട്ടിയ്ക്ക് അടിയന്തര ചികിത്സ നൽകാൻ മന്ത്രി ബിന്ദു കൃഷ്ണ നിർദേശം നൽകിയിരുന്നു. സംസ്ഥാന ബാലവാകാശ കമ്മിഷൻ സംഭവത്തിൽ കേസെടുത്തു.

Post a Comment

0 Comments