മീനങ്ങാടി വിനോദയാത്രാ വിവാദം: പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയ ഉത്തരവിന് സ്റ്റേ

 




വയനാട്: വയനാട് മീനങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലംമാറ്റിയ ഉത്തരവിന് സ്റ്റേ. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലാണ് സ്റ്റേ അനുവദിച്ചത്‌.

ഉത്തരവ് വന്നതിനു പിന്നാലെ പ്രിൻസിപ്പൽ ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. ചട്ടങ്ങൾ പാലിച്ചാണ് വിനോദയാത്ര പോയതെന്നാണ് പ്രിൻസിപ്പൽ ഷിവി കൃഷ്ണന്റെ വാദം. ഇതുമായി ബന്ധപ്പെട്ട രേഖകൾ അടക്കം ചൂണ്ടിക്കാട്ടിയതോടെയാണ് സ്‌റ്റേ ചെയ്തത്. സ്റ്റേ ലഭിച്ചതോടെ പ്രിൻസിപ്പലിനെ തിരികെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ നടത്തിവന്ന പഠിപ്പ് മുടക്കി പ്രതിഷേധം അവസാനിപ്പിച്ചു.

Post a Comment

0 Comments