കണ്ണൂര്‍: പി.പി ദിവ്യക്കെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ നിര്‍ണായക നീക്കം. കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ നിന്ന് 12 കോടിയിലധികം രൂപയുടെ പദ്ധതികളുമായി ബന്ധപ്പെട്ട അഞ്ച് പ്രധാന ഫയലുകള്‍ വിജിലന്‍സ് കസ്റ്റഡിയിലെടുത്തു. 'കാര്‍ട്ടണ്‍ ഇന്ത്യ' കമ്പനി ഏറ്റെടുത്ത് നടത്തിയ പദ്ധതികളുടെ ഫയലുകളാണ് പിടിച്ചെടുത്തത്. ഇതോടെ, കാര്‍ട്ടണ്‍ ഇന്ത്യക്ക് കരാറുകള്‍ ലഭിക്കാന്‍ ഇടനിലയായി നിന്ന പൊതുമേഖലാ സ്ഥാപനമായ സില്‍ക്കിലേക്കും അന്വേഷണം നീളുകയാണ്.
അതേസമയം, വിജിലന്‍സിന്റെ കണ്ണൂര്‍ യൂണിറ്റിന് പകരം ഉത്തര മേഖല എസ്പിക്കാണ് ദിവ്യക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിന്റെ അന്വേഷണച്ചുമതല. കണ്ണൂര്‍ യൂണിറ്റിന് അന്വേഷണം കൈമാറുന്നതില്‍ പരാതിക്കാരനായ കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

0 Comments