തിരുവനന്തപുരം: ശബരിമല ദർശനത്തിനുള്ള പ്രതിദിന തീർത്ഥാടകരുടെ എണ്ണം വർധിപ്പിക്കണമെന്ന് ഹൈക്കോടതിയോട് ആവശ്യപ്പെടാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം. പതിനായിരം പേരെ കൂടി ദർശനത്തിന് അനുവദിക്കണമെന്നാണ് ആവശ്യപ്പെടുക. നിലവിൽ പ്രതിദിനം 80,000 പേർക്കാണ് ദർശനത്തിന് പ്രവേശനമുള്ളത്.
ഇക്കാര്യം സ്പെഷ്യൽ കമ്മീഷൻ മുഖേനെ ഹൈക്കോടതിയെ അറിയിക്കാനാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം. കൂടാതെ പന്തളത്ത് കൂടി സ്പോട്ട് ബുക്കിങ് ആരംഭിക്കാൻ വേണ്ടിയും സ്പെഷ്യൽ കമ്മീഷൻ മുഖേനെ ഹൈക്കോടതിയെ അറിയിക്കും.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഭക്തരുടെ എണ്ണം കുറവാണ്. ഈ സാഹചര്യത്തിലാണ് സ്പോട്ട് ബുക്കിങ്, വെർച്വൽ ക്യൂ ബുക്കിങും പരിഗണിക്കാൻ വേണ്ടി ഹൈക്കോടതിയെ അറിയിക്കാൻ പോകുന്നത്. സുഗമമായ ദർശനത്തിനായി കൂടുതൽ പേരെ അനുവദിക്കുന്നത് ഗുണകരമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

0 Comments