ഇടുക്കി: ചക്കക്കൊമ്പൻ ദൗത്യത്തിന്റെ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. ആനയെ മയക്കുവെടി വെക്കുന്നതിനായി അനുയോജ്യമായ സ്ഥലം ലഭിക്കാത്തതിനെ തുടർന്നാണ് ഇന്നത്തേക്ക് ദൗത്യം നിർത്തിവെച്ചത്.
ആനയെ നിരീക്ഷിക്കാനും സുരക്ഷിതമായി മയക്കുവെടി വെക്കാനുമുള്ള ശ്രമങ്ങൾ ദൗത്യസംഘം തുടരുന്നതിനിടെയാണ് സാഹചര്യം അനുകൂലമാകാതിരുന്നത്. ആന തുടർച്ചയായി വനംവകുപ്പിന് അനുകൂലമല്ലാത്ത ദുർഘടമായ പ്രദേശങ്ങളിലേക്കും ഏലത്തോട്ടങ്ങളിലേക്കും നീങ്ങിക്കൊണ്ടിരിക്കുകയാണ്. വൈകുന്നേരം അഞ്ച് മണിയായതോടെ വെളിച്ചം കുറയുകയും, മയക്കുവെടി വെച്ചാലും കുങ്കിയാനകളെ കൃത്യസമയത്ത് എത്തിക്കാൻ സാധിക്കാത്ത സാഹചര്യവും കണക്കിലെടുത്താണ് തീരുമാനം

0 Comments