ഡോക്ടറെ മർദിച്ച് ഫോണും പഴ്സും തട്ടിയെടുത്തു; യുവനടി അതുല്യ ചന്ദ്ര അറസ്റ്റില്‍

 




കൊച്ചി: കൊച്ചിയില്‍ ഡോക്ടറെ മര്‍ദിച്ച സിനിമാ താരം അതുല്യ ചന്ദ്ര ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍. രോഗിയെ ചികിത്സിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി മര്‍ദിച്ചുവെന്നാണ് പരാതി. ഡോക്ടറുടെ മൊബൈല്‍ ഫോണുകളും വാച്ചും സംഘം കവര്‍ന്നുവെന്നും പരാതിയിലുണ്ട്. പിന്നാലെയാണ് നടപടി.

രോഗിയെ ചികിത്സിക്കാനെന്ന് പറഞ്ഞ് ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി 12 പേരടങ്ങുന്ന സംഘം തന്നെ മര്‍ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് ഡോക്ടര്‍മാര്‍ നേരിട്ടെത്തി പരാതി നല്‍കിയത്. അതുല്യ ചന്ദ്രനും ഇവരുടെ സുഹൃത്തുക്കളായ കണ്ടാലറിയാവുന്ന 11 പേര്‍ക്കെതിരെയുമാണ് പൊലീസ് കേസെടുത്തത്. അതുല്യയെ കൂടാതെ ജിതിന്‍, വിഷ്ണു എന്നിവരാണ് പൊലീസിന്‍റെ പിടിയിലായ മറ്റ് രണ്ടുപേര്‍.

യുവനടിയുടെ കുടുംബ ഡോക്ടറായിരുന്നു മര്‍ദനമേറ്റയാളെന്നും റിപ്പോര്‍ട്ടുണ്ട്

Post a Comment

0 Comments