സെന്‍സെക്‌സും നിഫ്റ്റിയും നേട്ടത്തില്‍; ഓഹരി സൂചികകളില്‍ മുന്നേറ്റം



മുംബൈ: ഇന്ത്യന്‍ ഓഹരി സൂചികകളില്‍ ദിവസങ്ങള്‍ക്ക് ശേഷം മുന്നേറ്റം. ബോംബെ സൂചിക സെന്‍സെക്‌സും ദേശീയ സൂചിക നിഫ്റ്റിയും ഒരു ശതമാനത്തിലേറെ ഉയര്‍ന്നു. എണ്ണ വില ഇടിയുന്നതും കമ്പനികളുടെ മികച്ച ലാഭഫലവുമാണ് ഓഹരി സൂചികകളുടെ കരുത്താകുന്നത്.

സെന്‍സെക്‌സ് 1000 പോയിന്റ് ഉയര്‍ന്നപ്പോള്‍ നിഫ്റ്റി 50 23,300 പോയിന്റിന് മുകളിലാണ്. വിപണിമൂല്യത്തില്‍ ആറ് ലക്ഷം കോടിയുടെ വര്‍ധനയുണ്ടായി. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം 480 ലക്ഷം കോടിയായി ഉയര്‍ന്നു.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരി സെന്‍സെക്‌സില്‍ അഞ്ച് ശതമാനം നേട്ടമുണ്ടാക്കി. ടാറ്റ സ്റ്റീല്‍ നാല് ശതമാനം നേട്ടമുണ്ടാക്കി. എന്‍ടിപിസി, മാരുതി സുസുക്കി, ബെല്‍, പവര്‍ഗ്രിഡ്, എസ്ബിഐ, ഏഷ്യന്‍ പെയിന്റ്, ടിസിഎസ്, എം&എം, അള്‍ട്രാടെക് സിമന്റ്, എച്ചയുഎല്‍, ഭാരതി എയര്‍ടല്‍, അദാനി പോര്‍ട്‌സ് എന്നീ കമ്പനികളുടെ ഓഹരികള്‍ ഒന്ന് മുതല്‍ മൂന്ന് ശതമാനം ഉയര്‍ന്നു. എന്നാല്‍, സണ്‍ഫാര്‍മയുടെ ഓഹരിക്ക് രണ്ട് ശതമാനം നഷ്ടമുണ്ടായി.

ഇന്‍ഡക്‌സുകളില്‍ നിഫ്റ്റി ഓയിന്‍ ആന്‍ഡ് ഗ്യാസ് മൂന്ന് ശതമാനം നേട്ടമുണ്‌വടാക്കി, നിഫ്റ്റി മെറ്റല്‍, നിഫ്റ്റി പിഎസ്‌യു ബാങ്ക്, നിഫ്റ്റി കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നിവയില്‍ ഒരു ശതമാനത്തിലേറെ നേട്ടമുണ്ടായി. നിഫ്റ്റി ഫാര്‍മ, നിഫ്റ്റി പ്രൈവറ്റ് ബാങ്ക് എന്നിവ നഷ്ത്തിലാണ്.

Post a Comment

0 Comments