അഭിരാം കൊലക്കേസിൽ പുതിയ മൊഴി, ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്ത് വന്നത് കൊലക്ക് കാരണമെന്ന് സുഹൃത്തുക്കൾ




 തിരുവനന്തപുരം: അഭിരാം കൊലയിൽ വീണ്ടും വഴിത്തിരിവ്. പ്രതി ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്ത് വന്നതാണ് കൊലക്ക് കാരണമെന്ന് കൂട്ടുകാർ മൊഴി നൽകി. പ്രതിയായ 17 കാരന്റെ കാമുകിയാണ് ആനന്ദ. ഇവരുടെ ചില സുഹൃത്തുക്കളാണ് ഇത്തരത്തിൽ മൊഴി നൽകിയത്. ഇക്കാര്യവും പോലീസ് പരിശോധിക്കുന്നു. പ്രാഥമിക ചോദ്യം ചെയ്യലിൽ ആനന്ദയും പ്രതിയും ഇക്കാര്യം പറഞ്ഞിട്ടില്ല. ഈ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് അഭിരാമിന്റെ സുഹൃത്താണെന്ന് ഇവർ കരുതി. തുടർന്നാണ് അഭിരാം വഴി സുഹൃത്തിനെ വിളിച്ചു വരുത്തി കൊല ചെയാൻ പദ്ധതിയിട്ടത്. 

 അതേസമയം അഭിരാമിന്‍റെ കൊലപാതകത്തിൽ മുഖ്യപ്രതിയായ ഗുണ്ട ഉമറിന്‍റെ കാമുകി ഐശ്വര്യയും അറസ്റ്റിലായി. ഗൂഢാലോചനയിൽ ഐശ്വര്യക്കും പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഐശ്വര്യയെ ഫോണിൽ വിളിച്ച് ഹോൾഡ് ചെയ്ത ശേഷം ഫോൺ വീട്ടിൽ വെച്ചാണ് ഉമർ കൊല നടത്താൻ പോയത്.

ശ്രീകാര്യത്ത് പ്ലസ് ടു വിദ്യാർഥി അഭിരാമിന്‍റെ കൊലയിൽ ഓരോ ദിവസവും പുറത്തുവരുന്നത് സിനിമയെ വെല്ലുന്ന ഗൂഢാലോചനാ വിവരങ്ങൾ. പതിനേഴുകാരനായ പ്രതിയും പ്രതിയുടെ കാമുകി ആനന്ദയും സുഹൃത്തും ഗുണ്ടയുമായ ഉമറുമാണ് ഇതിനകം റിമാൻഡിൽ ഉള്ളത്.

Post a Comment

0 Comments