അവിഹിതം ചോദ്യം ചെയ്ത ഭർത്താവിനെയും കുടുംബത്തേയും യുവാവ് ആക്രമിച്ചു; സംഭവം കൊട്ടിയൂരിൽ


കേളകം: ഭാര്യയുമായുള്ള അവിഹിതം ചോദ്യം ചെയ്ത ഭർത്താവിനെയും മാതാപിതാക്കളെയും മകളെയും ആക്രമിക്കുകയും വീടിന്റെ ജനൽ ചില്ല് തകർക്കുകയും കൊലവിളി നടത്തുകയും  ചെയ്ത യുവാവിനും സുഹൃത്തിനുമെതിരെ പരാതിയിൽ കേസെടുത്തു.

കൊട്ടിയൂർ മന്ദം ചേരി സ്വദേശിയായ മുപ്പത്തിയെട്ടുകാരന്റെ പരാതിയിലാണ് കൊട്ടിയൂർ ശ്രീകാന്ത്‌, ഇയാളുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് എന്നിവർക്കെതിരെ പരാതിയിൽ കേളകം പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ 23ന് രാത്രി 8.30 മണിക്കാണ് പരാതിക്കാസ്‌പദമായ സംഭവം. പരാതിക്കാരനെയും മാതാപിതാക്കളെയും മകളെയും  വടിവാളുമായെത്തിയ പ്രതി വെട്ടി കൊല്ലാൻ വാൾ വീശുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ജനൽ ചില്ല് അടിച്ചു തകർക്കുകയും ചെയ്യുകയുമെന്നാണ് പരാതിയിലുള്ളത്. 

Post a Comment

0 Comments