ബേബി മെമ്മോറിയൽ ആശുപത്രിയും ചുങ്കക്കുന്ന് കമിലസ് ആശുപത്രിയും സംയുക്തമായി പ്രാഥമിക ജീവൻ രക്ഷാ പരിശീലനം സംഘടിപ്പിച്ചു

 



കൊട്ടിയൂർ:ബേബി മെമ്മോറിയൽ ആശുപത്രി എമർജൻസി വിഭാഗവും ചുങ്കക്കുന്ന് കമിലസ് ആശുപത്രിയും സംയുക്തമായി പ്രാഥമിക ജീവൻ രക്ഷാ പരിശീലനം സംഘടിപ്പിച്ചു. ചുങ്കക്കുന്ന് ഫാത്തിമ മാതാ ഫൊറോന പള്ളി പരീഷ് ഹാളിൽ നടന്ന പരിപാടി ഫാ. പോൾ കൂട്ടാല ഉദ്ഘാടനം ചെയ്തു. ഡോ. നയന വിശദീകരണം നടത്തി.ഡോ. നിതിൻ പ്രാഥമിക ജീവൻ രക്ഷാ പരിശീലന ക്ലാസ്സെടുത്തു.ക്രിസ്റ്റി വർഗീസ്, മനോജ്, സിസ്റ്റർ ജെസ് ലിൻ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments