കൊട്ടിയൂർ ബോയ്സ് ടൗൺ ചുരം പാതയിൽ മണ്ണിടിച്ചിൽ ഗതാഗതം തടസ്സപ്പെട്ടു




കൊട്ടിയൂർ : കൊട്ടിയൂർ ബോയ്സ് ടൗൺ ചുരം പാതയിൽ മണ്ണിടിച്ചിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ചെകുത്താൻ തോടിന് സമീപം ആണ് മണ്ണും പാറക്കൂട്ടങ്ങളും ഇടിഞ്ഞ് ഗതാഗത തടസ്സം ഉണ്ടായിരിക്കുന്നത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് നാലുമണിയോടെ ആയിരുന്നു മണ്ണിടിച്ചിൽ ഉണ്ടായത്. ബൈക്കുകൾ ഒഴികെ മറ്റു വാഹനങ്ങൾക്കൊന്നും പോകാൻ കഴിയാത്ത സ്ഥിതിയിലാണ്.

Post a Comment

0 Comments