പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 77.81 ശതമാനം വിജയം



തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. പരീക്ഷ എഴുതിയ 3, 70,642 കുട്ടികളിൽ 2,88,394 പേർ ഉപരിപഠനത്തിന് അർഹത നേടി. 77.81 ആണ് വിജയശതമാനം.

കഴിഞ്ഞ വർഷം 78.69 ആയിരുന്നു വിജയശതമാനം. എറണാകുളം ജില്ലയിലാണ് വിജയശതമാനം കൂടുതൽ (83.09). വിജയശതമാനം കുറവ് കാസർകോട് ജില്ലയിലാണ്‌ (71.09). 57 സ്കൂളുകൾ 100 ശതമാനം വിജയം നേടി. ഏറ്റവും കൂടുതൽ കുട്ടികൾക്ക് എ പ്ലസ് ലഭിച്ചത് മലപ്പുറത്താണ്. സർക്കാർ സ്കൂളിൽ 73.23 ശതമാനം വിജയം. 30,145 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. സേ പരീക്ഷകൾ ജൂൺ 23 മുതൽ ആരംഭിക്കും.

Post a Comment

2 Comments