ചെള്ള് പനിയെ കുറിച്ച് പഠിക്കാൻ കേന്ദ്ര സംഘം പൊയ്യമലയിൽ

 

കേളകം:കേളകം പഞ്ചായത്തിലെ പൊയ്യമലയിൽ കഴിഞ്ഞവർഷം ഉണ്ടായ ചെള്ളുപനിയെ കുറിച്ച് പഠിക്കാൻ കേന്ദ്ര സംഘം എത്തി സ്ഥലത്ത് പരിശോധന നടത്തി. പോണ്ടിച്ചേരിയിൽ ഉള്ള ഐസിഎം ആർ യൂണിറ്റിലെ ശാസ്ത്രജ്ഞന്മാർ ഉൾപ്പെടുന്ന സംഘമാണ് രണ്ടുദിവസമായി പരിശോധന നടത്തിയത്. ചെള്ളുപനി സ്ഥിരീകരിച്ച മേഖലകളിൽ ആളുകളിൽനിന്ന് രക്തസാമ്പിൾ ശേഖരിക്കുകയും, പ്രദേശം നിരീക്ഷിക്കുകയും ചെയ്തു.എലികളെ പിടികൂടി അവയിൽ നിന്നും രോഗം പടർത്തുന്ന ചിക്കർ മെറ്റിനെ കണ്ടെത്തുകയും ചെയ്തു. ഐസിഎം ആറിലെ ശാസ്ത്രജ്ഞരായ ഡോ. എസ് ഗൗരി ശങ്കർ, ഡോ ആർ ഗോവിന്ദരാജ്, ഡോ. ജെ മുത്തുകുമാർ, കെ ആണ്ടി,വീരമണി , കേളകം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഡിഗ്ന റോസ്, ആശാ ആശാപ്രവർത്തക ഷീബ സണ്ണി തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

0 Comments