കൊട്ടിയൂർ :കേര കർഷകർക്ക് ലോകബാങ്ക് അനുവദിച്ച തുക കേരള സർക്കാർ വകമാറ്റി ചിലവഴിക്കുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷകദ്രോഹ നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കർഷക കോൺഗ്രസ് കൊട്ടിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടിയൂർ കൃഷിഭവനിലേക്ക് മാർച്ചും ധർണയം നടത്തി.ഡിസിസി സെക്രട്ടറി പിസി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.കർഷക കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡൻറ് അഗസ്റ്റിൻ വടക്കേയിൽ അധ്യക്ഷനായിരുന്നു.മണ്ഡലം പ്രസിഡണ്ട് ജോണി ആമക്കാട്ട്,ബാബു മാങ്കോട്ടിൽ, ബിജു ഓളാട്ടുപുറം,ജിജോ അറക്കൽ,ബിജു ഓളാട്ടുപുറം തുടങ്ങിയവർ സംസാരിച്ചു.
0 Comments