നിർമ്മലമാത പബ്ലിക് സ്കൂളിന് നൂറ് മേനി



സുൽത്താൻ ബത്തേരി: സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷയിൽ തുടർച്ചയായി  23-ാം തവണയും നൂറ് ശതമാനം വിജയം കരസ്ഥമാക്കി കുപ്പാടി നിർമ്മലമാത പബ്ലിക് സ്കൂൾ.  ആൻസാറാ എബിയാണ് സ്കൂളിലെ   ഉയർന്ന മാർക്ക് കരസ്ഥമാക്കിയത്. ചിട്ടയായ അധ്യാപനവും  അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പ്രവർത്തനവും ആണ്   വിജയത്തിന് പിന്നിലെന്ന് സ്കൂൾമനേജർ ഫാ. ലിൻസ് ചെറിയാനും പ്രിൻസിപ്പൽ ഡോ.ഗീത തമ്പിയും പറഞ്ഞു. വിജയികളെ മാനേജ്മെൻ്റും അധ്യാപകരും പി ടി എ യും അനുമോദിച്ചു.

Post a Comment

0 Comments