സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ബി ആർ ഗവായ് ചുമതലയേറ്റു

 


ഡൽഹി: ജസ്റ്റിസ് ബി ആർ ഗവായ് സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. സുപ്രീംകോടതിയുടെ അൻപത്തിരണ്ടാമത്തെ ചീഫ് ജസ്റ്റിസാണ് ഗവായ്. രാഷ്ട്രപതി ദ്രൗപതി മുർമു ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ നയിക്കുന്ന ആദ്യത്തെ ബുദ്ധമതക്കാരനും പട്ടികജാതി വിഭാഗത്തിൽ നിന്ന് ഈ സ്ഥാനത്തേക്ക് ഉയരുന്ന രണ്ടാമത്തെ ജഡ്ജിയുമാണ് ഇദ്ദേഹം. 2025 നവംബർ 23 വരെയാണ് കാലാവധി.

കഴിഞ്ഞ ആറ് വർഷത്തിനിടെ, അദ്ദേഹം ഏകദേശം 700 ബെഞ്ചുകളിൽ സേവനമനുഷ്ഠിക്കുകയും 300 ഓളം വിധിന്യായങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. ഭരണഘടനാപരവും ഭരണപരവുമായ കാര്യങ്ങൾ മുതൽ സിവിൽ, ക്രിമിനൽ, വാണിജ്യ, പരിസ്ഥിതി നിയമങ്ങൾ വരെയുള്ള വിവിധ മേഖലകളിൽ അദ്ദേഹത്തിന്റെ നീതിന്യായ സംഭാവനകൾ വ്യാപിച്ചുകിടക്കുന്നു.

Post a Comment

0 Comments