വെള്ളമുണ്ട: വയനാട് ജില്ലാ പഞ്ചായത്തിന്റെ വൺ സ്കൂൾ വൺ ഗെയിം പദ്ധതിയുടെ ഭാഗമായി വെള്ളമുണ്ട ഗവൺമെന്റ് മോഡൽ ഹൈസ്കൂളിന് അനുവദിച്ച ബോൾ ബാഡ്മിന്റൺ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലാ ബാൾ ബാഡ്മിന്റൺ അസോസിയേഷൻ ജില്ലാ സെക്രട്ടറി പി.ടി സുഭാഷ് അധ്യക്ഷത വഹിച്ചു. ഹൈസ്കൂൾ ഫിസിക്കൽ എജുക്കേഷൻ ടീച്ചർ ഐ പി ആലീസ്, ജില്ലാ ട്രഷറർ സി കെ ചന്ദ്രൻ ബാനു എന്നിവർ സംസാരിച്ചു. സ്റ്റേറ്റ് ജൂനിയർ, സീനിയർ വിദ്യാർത്ഥികൾക്ക് ലഭിച്ച സർട്ടിഫിക്കറ്റുകൾ ചടങ്ങിൽ വിതരണം ചെയ്തു.
0 Comments