കാസർകോട് മാണിക്കോത്ത് വിദ്യാർഥി മുങ്ങിമരിച്ചു

 



കാസർകോട്: കാസർക്കോട് മാണിക്കോത്ത് മഡിയനിൽ പള്ളിക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. മൂന്ന് കൂട്ടികളാണ് അപകടത്തിൽപ്പെട്ടത്. മറ്റ് രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്.

പാലക്കിയിലെ പഴയ പള്ളി കുളത്തിൽ കുളിക്കാനിറങ്ങിയ കുട്ടികളാണ് മുങ്ങിതാണത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ കുട്ടികളെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരു കുട്ടി മരണപ്പെടുകയായിരുന്നു.

Post a Comment

0 Comments