കിഷ്ത്വാര്‍ ഏറ്റുമുട്ടലില്‍ പരിക്കേറ്റ സൈനികന് വീരമൃത്യു; രണ്ട് ഭീകരരെ സൈന്യം വധിച്ചു

 


ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ ജവാന് വീരമൃത്യു. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു . 2 ഭീകരക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. കിഷ്ത്വാർ ജില്ലയിലെ സിംഗ്പോര ചത്രോ വനമേഖലയിലാണ് സംഭവം.

കിഷ്ത്വാറിൽ മേഖലയിൽ ഭീകരം എത്തിയിട്ടുണ്ടെന്ന് രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ ആരംഭിച്ചത്. ഇതിനിടയിൽ ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർത്തു. തുടർന്ന് നടന്ന ഏറ്റുമുട്ടലിലാണ് സൈന്യം രണ്ട് ഭീകരരെ വധിച്ചത്. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ജമ്മു കശ്മീരിൽ നടക്കുന്ന മൂന്നാമത്തെ ഏറ്റുമുട്ടൽ ആണിത്. നേരത്തെ ഷോപ്പിയാൻ, ത്രാൽ അടക്കമുള്ള മേഖലകളിൽ നിന്ന് 6 ഭീകരരെ സൈന്യം വധിച്ചിരുന്നു.

Post a Comment

0 Comments