കേളകം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ജീവിതശൈലി രോഗ നിർണയ ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു

 



കേളകം:കേളകം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ജീവിതശൈലി രോഗ നിർണയ ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു. കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി ടി അനീഷ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ കെ ഷബിന അധ്യക്ഷത  വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജീവൻ പാലുമ്മി ,പഞ്ചായത്തംഗം പ്രീത തുടങ്ങിയവർ സംസാരിച്ചു.

 ജീവിതശൈലി രോഗ നിർണയ ക്ലിനിക്ക് എല്ലാദിവസവും പ്രവർത്തിക്കും. മുൻപ് എല്ലാ ബുധനാഴ്ചയും ആയിരുന്നു ക്ലിനിക്ക് പ്രവർത്തിച്ചിരുന്നത്.

Post a Comment

0 Comments