ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തിന് എതിരായ ഹരജികൾ സുപ്രിംകോടതി വിധി പറയാൻ മാറ്റി. ഹരജിക്കാരുടേയും കേന്ദ്രത്തിൻ്റേയും വാദം പൂർത്തിയായി. മൂന്ന് ദിവസം തുടർച്ചയായി വാദം കേട്ട ശേഷമാണ് വിധി പറയാൻ മാറ്റിയത്. ചീഫ്ജസ്റ്റിസ് ബി.ആർ ഗവായ് ഇടക്കാല വിധി പറയും.
ഇടക്കാലവിധി എന്നാണെന്നുള്ളത് പ്രഖ്യാപിച്ചിട്ടില്ല. വഖഫ് ഭേദഗതി നിയമം പാസാക്കിയത് ഭരണഘടനാ വിരുദ്ധമല്ലെന്ന നിലപാടിൽ കേന്ദ്രം ഉറച്ചുനിന്നു. ഇന്ന് ഉച്ചയോടുകൂടിയായിരുന്നു കേന്ദ്രസർക്കാറിന്റെ വാദം പൂർത്തിയായത്. ഉച്ചയ്ക്ക് ശേഷം ഹരജിക്കാരുടെ വാദം പൂർത്തിയായി.
വഖഫ് നിയമഭേദഗതി നിയമത്തെ എതിർത്ത് കേരളം സുപ്രിംകോടതിയിൽ അപേക്ഷ ഫയൽ ചെയ്തിരുന്നു.
0 Comments