ഹൈദരാബാദ്: ഹൈദരാബാദിൽ കുട്ടികളുടെ അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ച സംഭവത്തിൽ ഐഐടി ബിരുദധാരി ഉൾപ്പെടെ 15 പേരെ അറസ്റ്റ് ചെയ്ത് സൈബർ സെക്യൂരിറ്റി ബ്യൂറോ. 19 വയസിനും 50 വയസിനും ഇടയിലുള്ളവരാണ് പിടിയിലായത്. ഇരുപത് വയസ്സ് പ്രായമുള്ളവരാണ് ഏറെപ്പേരും.
നാല് മാസത്തിനിടെ 294 എഫ്ഐആർ രജിസ്റ്റർ ചെയ്തതായും 110 പേരെ അറസ്റ്റ് ചെയ്തതായും സൈബർ ബ്യൂറോ ഡയറക്ടർ ശിഖ ഗോയൽ ദേശീയമാധ്യമത്തോട് പറഞ്ഞു. അതേസമയം, അറസ്റ്റിലായ ഐഐടി ബിരുദധാരി പ്രശസ്തമായ ഐടി കമ്പനിയിൽ ജോലി ചെയ്യുകയാണ്.
അറസ്റ്റിലായ മറ്റൊരാൾ എൻജിനീയറിങ് ബിരുദധാരിയാണ്. ആറ് വയസിനും 14 വയസിനും ഇടയിലുള്ള കുട്ടികളുടെ വീഡിയോയാണ് പ്രചരിപ്പിച്ചത്. വീഡിയോകൾ എങ്ങനെ ലഭിച്ചു എന്നതിനെ സംബന്ധിച്ച് അന്വേഷണം നടക്കുന്നതായി സൈബർ പൊലീസ് പറഞ്ഞു.
0 Comments