ഇരിട്ടി : ഓൾ കേരള കാറ്ററിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ കാറ്റേഴ്‌സ് രാവ് 25 സംഘടിപ്പിക്കുന്നു. ഓൾ കേരള കാറ്ററിംഗ് അസോസിയേഷൻ ഇരിട്ടി മേഖല സമ്മേളനവും കുടുംബസംഗമവും, മെമ്പർഷിപ് ക്യാമ്പയിനും, സമ്മാനകൂപ്പൺ നറുക്കെടുപ്പും ജൂൺ 20 ന് വെള്ളിയാഴ്ച്ച വൈകുന്നേരം 5 ന് എടത്തൊട്ടി റോബിൻസ് കഫേയിൽവെച്ച് നടത്തുന്നു. ഉമ്മർ പി AKCA ജില്ലാ രക്ഷാധികാരി ഉദ്ഘടനം ചെയ്യും. രത്നാകരൻ മലബാർ AKCA ഇരിട്ടി മേഖലാ പ്രസിഡന്റ അധ്യക്ഷത വഹിക്കും. ക്രിസ്റ്റോ മന്നാ, ബെന്നി മണിപ്പാറ വിൻസൻറ് റോബിൻസ്,എം സി വിജി, ഹരീഷ് നളന്ദ എന്നിവർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
0 Comments