തിരുവനന്തപുരം: അഹമ്മദാബാദ് വിമാനാപകടത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ദാരുണമായ സംഭവമാണ് അഹമ്മദാബാദില്‍ നടന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യം കണ്ട ഏറ്റവും വലിയ വിമാനദുരന്തങ്ങളിലൊന്നാണ് നടന്നത്. കേന്ദ്ര സര്‍ക്കാര്‍ സംഭവിച്ചതെന്തെന്ന് കണ്ടെത്തി സുരക്ഷ ഒരുക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ മരണപ്പെട്ട എല്ലാവരുടെയും വേര്‍പ്പാട് അത്യന്തം വേദനാജനകമാണ്. കേരളത്തില്‍ നിന്നുള്ള സഹോദരിയും മരിച്ചു. അഗാധമായ ദുഖമാണ് നാടൊട്ടാകെ രേഖപ്പെടുത്തിയത്’, പിണറായി വിജയന്‍ പറഞ്ഞു.
0 Comments