വടകരയിൽ ഒൻപതാം ക്ലാസ് വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു

 



കോഴിക്കോട്: കോഴിക്കോട് വടകരയിൽ ഒൻപതാം ക്ലാസ് വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു. താഴെ അങ്ങാടി സ്വദേശി അസ്‌ലമിന്റെ മകൻ സഹൽ (14) ആണ് മരിച്ചത്. കടമേരി ആർഎസി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്.

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കൂട്ടുകാരനോടൊപ്പം വടകര ചിറക്കൽ കുളത്തിൽ നീന്തുന്നതിനിടയിൽ സഹൽ മുങ്ങി പോകുകയായിരുന്നു.

Post a Comment

0 Comments