ആയുഷ് ഹെൽത്ത്‌ ആൻ്റ് വെൽനെസ്സ് സെന്റർ സർക്കാർ ഹോമിയോ ഡിസ്പെൻസറി വെള്ളമുണ്ടയും ചെറുകര ഹെൽത്ത് സെൻ്ററും സംയുക്തമായി അന്തർദ്ദേശീയ യോഗ ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്തു

 

വെള്ളമുണ്ട:  ആയുഷ് ഹെൽത്ത്‌ ആൻ്റ് വെൽനെസ്സ്  സെന്റർ സർക്കാർ ഹോമിയോ ഡിസ്പെൻസറി വെള്ളമുണ്ടയും ചെറുകര ഹെൽത്ത് സെൻ്ററും സംയുക്തമായി അന്തർദ്ദേശീയ യോഗ ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്തു. 19/06/2024 ന് ചെറുകര റിനൈസൻസ് ലൈബ്രറിയിൽ വെച്ച് അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ്‌  സുധി രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.  ഡോ. ഹുസ്ന ഹുസൈൻ എൻ എ എം മെഡിക്കൽ ഓഫീസർ  അധ്യക്ഷത വഹിച്ചു. ആയുഷ് ഹെൽത്ത് & വെൽനസ്സ് സെൻ്റർ യോഗാ ഇൻസ്ട്രക്ടർ  പി കെ സുധീഷ്  യോഗാ ബോധവൽക്കവണ ക്ലാസ്സിന് നേതൃത്വം നൽകി. ജെ എച് ഐ ഷീജ, ഡോ.റിൻസ, സന്ധ്യ, ദീപ്തി, ഷിബി, ആശാവർക്കർ ഗീത  എന്നിവർ സംസാരിച്ചു. തുടർന്ന് യോഗ പരിശീലന ക്ലാസും നടത്തി. ചെറുകര വിവേകാനന്ദ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ ഉൾപ്പടെ 75 പേർ പരിപാടിയിൽ പങ്കെടുത്തു.

Post a Comment

0 Comments