കേളകം : കുട്ടികളിൽ ജനാധിപത്യ ബോധം വളർത്തുന്നതിന്റെ ഭാഗമായി കേളകം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ പാർലമെന്റ് ഇലക്ഷൻ നടത്തി. അത്യാധുനിക വോട്ടിംഗ് മെഷീൻ സംവിധാനം ഉപയോഗിച്ചു കൊണ്ടായിരുന്നു ഇലക്ഷൻ. ഇത് കുട്ടികൾക്ക് പുതിയ അനുഭവമായിരുന്നു. സ്കൂൾ ഹെഡ് ബോയ് ആയി ദീപക് സോണിയെയും, ഹെഡ്ഗേൾ ആയി ഐറിൻ മരിയ ജോസിനെയും തെരഞ്ഞെടുത്തു. സ്പോർട്സ് മിനിസ്റ്റേഴ്സ് ആയി പ്രണവ് ശിവരാജ്, ജിയാ ജയ്സൺ എന്നിവരെയും തിരഞ്ഞെടുത്തു. ആർട്സ് മിനി മിനിസ്റ്റേഴ്സ് ആയി കെനസ് ഡാനിയേൽ ജോർജ്, ദിയ മരിയ സാജു എന്നിവരെ തെരഞ്ഞെടുത്തു. ജിൻസി മാത്യു, റീന കെ, സൂര്യ എം, ഉണ്ണികൃഷ്ണൻ വി ബി, അബിൻ തോമസ് എന്നിവർ നേതൃത്വം നൽകി.
1 Comments
This is our school 🏫
ReplyDelete