തിരുവനന്തപുരം:ഗവർണർ രാജ്ഭവനെ ആർഎസ്എസ് താവളമാക്കാൻ ശ്രമിക്കുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി. ഭരണഘടന പ്രകാരം പ്രവർത്തിച്ചാൽ മാത്രമെ ഗവർണറായി കാണാനാകൂ. സർക്കാർ പരിപാടിയിലും മന്ത്രിമാരുടെ കാറിലും പാർട്ടി ചിഹ്നം വച്ചാൽ അംഗീകരിക്കുമോ?. രാജ് ഭവനിലെ ചടങ്ങ് ബഹിഷ്കരിച്ചത് പ്രതിഷേധം അറിയിച്ച ശേഷമാണെന്നും മന്ത്രി പറഞ്ഞു.
ഗവർണർ പ്രവർത്തിക്കേണ്ടത് മന്ത്രിസഭയുടെ ശിപാർശ അനുസരിച്ചാണ്. ഗവർണറുടെ പ്രവൃത്തി മതനിരപേക്ഷയ്ക്കെതിരാണ്. ഭാരതാംബ ചിത്രം ആർഎസ്എസ് ശാഖയിൽ വെക്കണം. ഗവർണറുടെ നടപടി കേരളത്തിന് നാണക്കേടാണ്. രാജ്ഭവൻ തിരുത്തലിന് തയ്യാറാകുന്നില്ലെന്നാണ് മനസ്സിലാകുന്നതെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
അതിനിടെ സ്കൗട്ട് ആന്‍ഡ് ഗൈഡ് പുരസ്കാര വിതരണച്ചടങ്ങില്‍നിന്ന് ഇറങ്ങിപ്പോയ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ രാജ്ഭവന്‍ രംഗത്തുവന്നിരുന്നു. വിദ്യാഭ്യാസ മന്ത്രി പ്രോട്ടോകോള്‍ ലംഘനം നടത്തിയെന്നും ഗവര്‍ണ്ണറെ അപമാനിച്ചെന്നും രാജ്ഭവന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു. പരിപാടിക്കിടെ ഇറങ്ങിപ്പോയത് അറിയിച്ചില്ല. മന്ത്രി ചെയ്തത് തെറ്റായ കീഴ്വഴക്കമാണെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
0 Comments