കൊട്ടിയൂർ :വായന നന്നായാൽ അറിവ് മാത്രമല്ല സൈക്കിളും നേടാം പദ്ധതിയുമായി തലക്കാണി ഗവ.യു.പി. സ്കൂൾ. കുട്ടികളുടെ വായന പ്രോത്സാഹിപ്പിക്കാൻ സൈക്കിൾ ഉൾപ്പടെ ഇരുപത്തിയയ്യായിരം രൂപയുടെ സമ്മാനങ്ങളാണ് 'വാനോളം വായനയോളം' എന്ന പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. കുട്ടികളെ വായനയുടെ ലോകത്തേക്ക് കൊണ്ടുവരാനും പഠന മികവ്, ലഹരിമരുന്നുകളിൽ നിന്ന് അകറ്റി നിർത്തുക തുടങ്ങിയ ഉദ്ദേശത്തോടെയാണ് പദ്ധതി. .കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് റോയ് നമ്പുടാകം പുസ്തകം കൈമാറി പരിപാടി ഉദ്ഘാടനം ചെയ്തു.യുവ എഴുത്തുകാരി അമൃത കേളകം മുഖ്യാതിഥിയായി. എഴുത്തുകാരി ബിന്ദു ശാസ്താ വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനം ചെയ്തു.ജിജോ അറക്കൽ അധ്യക്ഷനായി .ഹെഡ്മാസ്റ്റർ എം.വി.സുനിൽകുമാർ ,നിഹാര അഭിലാഷ്, വസുദേവ് ശ്രീജിത്ത് ,സുനിഷ കൃഷ്ണൻ എന്നിവർ സംസാരിച്ചു. പുസ്തകം പരിചയപ്പെടൽ, വായനാ ദിന പ്രതിജ്ഞ എന്നിവയും നടന്നു.
0 Comments