തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ പരീക്ഷ മൂല്യനിര്‍ണയത്തിലെ ക്രമക്കേട് അന്വേഷണം നടത്താന്‍ സിന്‍ഡിക്കേറ്റിന്റെ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി വി.സി ഡോ. മോഹനന്‍ കുന്നുമ്മല്‍. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നംഗ സമിതിക്ക് നിര്‍ദ്ദേശം നല്‍കി. പുനര്‍ മൂല്യനിര്‍ണയം നടത്തി റാങ്ക് പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കാനും വിസിയുടെ നിര്‍ദ്ദേശം.
പരീക്ഷാ സംവിധാനം അട്ടിമറിക്കാന്‍ ശ്രമം നടന്നുവെന്ന പ്രതിപക്ഷ ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിസിയുടെ ഇടപെടല്‍. കാര്യവട്ടം ക്യാമ്പസിലേക്കുള്ള നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകളിലെ പ്രവേശന പരീക്ഷയിലാണ് കഴിഞ്ഞ ദിവസം ക്രമക്കേട് കണ്ടെത്തിയത്
0 Comments