അമ്പലവയൽ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജന സംഗമം - 2025 നടത്തി. അമ്പലവയൽ ഗവ: എൽ.പി സ്ക്കൂളിൽ നടന്ന പരിപാടി പഞ്ചായത്ത് വൈ: പ്രസിഡണ്ട് കെ.ഷമീർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് സി.കെ ഹഫ്സത്ത് ഉൽഘാടനം ചെയ്തു. തുടർന്ന് ജനമൈത്രി പോലീസ് സബ് ഇൻസ്പെക്ടർ കെ.എം ശശിധരൻ ക്ലാസ്സെടുത്തു. വിവിധ വാർഡുകളിൽ നിന്നും സംഗമത്തിൽ പങ്കെടുത്തവർ കലാപരിപാടികൾ അവതരിപ്പിച്ചു. സീത വിജയൽ, ഗ്ലാഡിസ് സക്കറിയ, ജെസ്സി ജോർജ്,എൻ സി കുര്യാക്കോസ്, കെ.മുഹമ്മദ്, കെ ആർ ശിവശങ്കരൻ, കെ ജി ബിജു, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷീജ ബാബു, ഐ സി ഡി എസ് സൂപ്പർവൈസർ ഭാഗ്യലക്ഷ്മി എന്നിവർ സംസാരിച്ചു.
0 Comments