തടിയൻ്റവിട നസീറിന് സഹായം: ജയിൽ സൈക്യാട്രിസ്റ്റടക്കം 3 പേരെ അറസ്റ്റ് ചെയ്ത് എൻഐഎ

 



ബെംഗളൂരു: തടിയൻ്റവിട നസീറിന് സഹായം നൽകിയ ജയിൽ സൈക്യാട്രിസ്റ്റും പൊലീസുകാരനുമടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്ത് എൻഐഎ. തടിയൻ്റവിട നസീറിന് ജയിലിലേക്ക് ഫോൺ ഒളിച്ചു കടത്തി എത്തിച്ചു നൽകിയതിനാണ് ജയിൽ സൈക്യാട്രിസ്റ്റിനെ അറസ്റ്റ് ചെയ്തത്. പരപ്പന അഗ്രഹാര ജയിലിലെ സൈക്യാട്രിസ്റ്റ് ഡോ നാഗരാജ് ആണ് അറസ്റ്റിലായത്. നസീറിനെ വിവിധ കോടതികളിലേക്ക് എത്തിക്കുന്നതിൻ്റെ വിവരങ്ങൾ കൈമാറിയതിനാണ് എഎസ്ഐ അറസ്റ്റിലായത്. സിറ്റി ആംഡ് റിസർവിലെ എഎസ്ഐ ചൻ പാഷയെ ആണ് എൻഐഎ അറസ്റ്റ് ചെയ്തത്.

തീവ്രവാദക്കേസ് പ്രതികളിൽ ഒരാളുടെ അമ്മയും അറസ്റ്റിലായിട്ടുണ്ട്. വിവിധ തീവ്രവാദ കേസുകളിൽ പ്രതിയായ ജുനൈദ് അഹമ്മദിൻ്റെ അമ്മ അനീസ് ഫാത്തിമയാണ് അറസ്റ്റിലായത്. തടിയന്റെവിട നസീറിന് വിവരങ്ങൾ കൈമാറുകയും പണം ജയിലിൽ എത്തിച്ചു നൽകുകയും ചെയ്തു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്

Post a Comment

0 Comments