കേന്ദ്ര നയങ്ങൾക്കെതിരെ തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് തുടങ്ങി

 



ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക-തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരായ അഖിലേന്ത്യാ പണിമുടക്ക് തുടങ്ങി. ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, തൊഴില്‍ സമയം, വേതനം തുടങ്ങീ തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിനെതിരെയാണ് സംയുക്ത തൊഴിലാളി സംഘടനകളുടെ പ്രതിഷേധം. 24 മണിക്കൂർ നീണ്ടുനിൽക്കുന്ന പണിമുടക്കിൽ കര്‍ഷകരും തൊഴിലാളികളും യുവജനസംഘടനകളും വിദ്യാര്‍ഥികളും സാമൂഹ്യ സംഘടനകളും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.കേരളത്തിൽ കെഎസ്ആര്‍ടിസി സർവീസുകളടക്കം സ്തംഭിക്കും.

Post a Comment

0 Comments