BJPക്ക് പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ്; അമിത് ഷാ ഉദ്ഘാടനം ചെയ്തു



BJP പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് അമിത് ഷാ ഉദ്ഘാടനം ചെയ്തു.വിപുലമായ സൗകര്യങ്ങളുള്ള കെട്ടിടം രാവിലെ പതിനൊന്നരയ്ക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രി ഉദ്ഘാടനം ചെയ്തത്. ഓഫീസിലെത്തി പതാക ഉയര്‍ത്തിയ അമിത് ഷാ, ഓഫീസിന് മുന്നില്‍ വൃക്ഷത്തൈ നട്ടു. തുടര്‍ന്ന് നാട മുറിച്ച് കെട്ടിടത്തില്‍ പ്രവേശിച്ച് വിളക്കുകൊളുത്തി ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചു.

ഉച്ചയ്‌ക്ക് ശേഷം ബിജെപി സംസ്ഥാന നേതൃയോഗത്തിലും അമിത് ഷാ പങ്കെടുക്കും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യും. നാലുമണിയോടെ കണ്ണൂരിലേക്ക് തിരിക്കുന്ന ആഭ്യന്തരമന്ത്രി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഡൽഹിയിലേക്ക് മടങ്ങും. വൈകുന്നേരം അഞ്ചുമണിക്ക് തളിപ്പറമ്പ്‌ ശ്രീ രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. നാലു മണിയോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തും.

കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ, പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, മുൻ അദ്ധ്യക്ഷന്മാരായ പി.കെ. കൃഷ്ണദാസ്, കെ.സുരേന്ദ്രൻ, വി. മുരളീധരൻ, കുമ്മനം രാജശേഖരൻ, സി.കെ. പദ്മനാഭൻ, മുതിർന്ന നേതാക്കളായ ഒ.രാജഗോപാൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.


Post a Comment

0 Comments