കോഴിക്കോട്: സ്കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട് വിലപേശിയും സ്വരം കടുപ്പിച്ചും സമസ്ത. സമുദായത്തിന്റെ കൂടി വോട്ട് നേടിയാണ് സർക്കാർ അധികാരത്തിൽ എത്തിയതെന്ന് ഓർമ്മ വേണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
ഉറങ്ങുന്ന സമയത്ത് മദ്രസ പഠന നടത്താൻ ആവുമോ? ആകെ 24 മണിക്കൂറല്ലേ ഉള്ളൂ. ആലോചിച്ച് ചെയ്യാം എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി പറയേണ്ടിയിരുന്നത്. മുഖ്യമന്ത്രിക്കാണ് ഞങ്ങൾ നിവേദനം കൊടുത്തത്. ചർച്ച വിജയിച്ചാൽ പ്രക്ഷോഭം ഉണ്ടാകില്ലെന്നും സമസ്ത നേതാവ് കൂട്ടിച്ചേർത്തു.കുട്ടികളുടെ വിദ്യാഭ്യാസമാണ് പ്രധാനമെന്നും ഏതെങ്കിലും വിഭാഗത്തിനു മാത്രമായി സൗജന്യം കൊടുക്കാന്‍ സാധിക്കില്ലെന്നും ശിവന്‍ കുട്ടി പറഞ്ഞിരുന്നു. ഇതാണ് സമസ്ത നേതാവിനെ കൂടുതൽ ചൊടിപ്പിച്ചത്.
വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 15 മിനിറ്റും വൈകിട്ട് 15 മിനിറ്റും വർധിപ്പിച്ചുകൊണ്ടാണ് സ്കൂൾ സമയത്തിൽ മാറ്റം വരുത്തുന്നത്. ഹൈസ്കൂൾ വിഭാഗത്തിൽ രാവിലെ 9.45ന് ക്ലാസ് തുടങ്ങി 4.15ന് അവസാനിക്കുന്ന രീതയിലാണ് പുതിയ സമയക്രമം. ഇതിനെതിരെയാണ് സമസ്തയും മറ്റ് മുസ്ലീം സംഘടനകളുടെയും പ്രത്യക്ഷ പ്രതിഷേധം.
0 Comments