വൈ എം സി എ യുടെ നേതൃത്വത്തിൽ കേളകം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി




കേളകം :ക്രൈസ്തവർക്ക് എതിരെ ഉള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുക,എല്ലാ പൗരന്മാരുടെയും ഭരണഘടന നൽകുന്ന അവകാശങ്ങൾ സംരക്ഷിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് വൈ എം സി എ യുടെ നേതൃത്വത്തിൽ കേളകം ടൗണിൽ വായ് മൂടിക്കെട്ടിക്കൊണ്ടുള്ള പ്രതിഷേധ പ്രകടനം നടത്തി. കേളകം വൈ എം സി എ യൂണിറ്റ് പ്രസിഡന്റ് ജോസ് ആവണംകോട്ട് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഇരിട്ടി സബ് റീജിയൻ ജനറൽ കൺവീനർ അബ്രഹാം കച്ചിറയിൽ,   തോമസ്  പോൾ, ടോം അഗസ്റ്റിൻ,  ജീമോൾ മനോജ് എന്നിവർ പ്രസംഗിച്ചു. കേളകം ,കൊട്ടിയൂർ ,കണിച്ചാർ,അടക്കാത്തോട് വൈ എം പ്രതിനിധികൾ പങ്കെടുത്തു.

Post a Comment

0 Comments