കാപ്പി ക്യഷി പരിശീലനം സംഘടിപ്പിച്ചു

 


റിപ്പൺ: കിസാൻ സർവീസ് സൊസൈറ്റി മൂപ്പൈനാട് യൂണിറ്റിൻ്റെ സഹകരണത്തോടെ ഹാൻ്റ് ഇൻ ഹാൻ്റ് ഇന്ത്യ യുടെ നേതൃത്വത്തിൽ റിപ്പൺ അമ്പത്തി രണ്ട് സെൻ്റ് ജോസഫ് ചർച്ച് ഹാളിൽ വെച്ച് കർഷക സെമിനാർ സംഘടിപ്പിച്ചു. മൂപ്പൈനാട്  പഞ്ചായത്ത് പ്രസിഡൻ്റ് ആർ.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.റിട്ടയേർഡ് ക്യഷി വകുപ്പ് ഓഫീസർ സുബ്രഹ്മണ്യൻ എസ് വിഷയാവതരണം നടത്തി. കാലാവസ്ഥ വ്യതിയാനത്തിന്റെ അപകട സാധ്യതകളെ കുറിച്ചും, പരിഹാര മാർഗങ്ങളെ കുറിച്ചും  ഇന്ത്യയിലെ കാപ്പി കർഷകർക്ക് പുത്തൻ ഉണർവേകുന്നതിനുവേണ്ടി  രൂപകല്പന ചെയ്തതാണ് ഇന്ത്യ കോഫി. കാലാവസ്ഥ  പ്രതിരോധ ഭൂപ്രകൃതി പ്രോഗ്രാം കർണാടകയിലെ ഹസ്സൻ,ചിക്കമംഗളുരു,കൂർഗ്, കേരളത്തിലെ വയനാട് എന്നീ സ്ഥലങ്ങളിലാണ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്. ഇതിൻ്റെ ഭാഗമായിട്ടാണ് മൂപ്പൈനാട് പഞ്ചായത്തിലും പരിപാടി സംഘടിപ്പിച്ചത്. ഒരു ലക്ഷം ഹെക്ടറിലേക്ക് പുനരുജ്ജീവന കൃഷിരീതികൾ വ്യാപിപ്പിക്കുക എന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. പരിപാടിയിൽ കിസാൻ സർവീസ് സൊസൈറ്റി ജനറൽ സെക്രട്ടറി എൻ സൽമാൻ റിപ്പൺ, ഹാൻ്റ് ഇൻ ഹാൻ്റ് ഇന്ത്യ കോർഡിനേറ്റർ പികെ ഷമീൽ ,എന്നിവർ സംസാരിച്ചു. റ്റി. പി ജോസ്, എം.ഡി ജോൺ എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments