അമ്പലവയൽ: കേരള വനിതാ കമ്മീഷനും അമ്പലവയൽ ഗ്രാമപഞ്ചായത്തും സംയുക്തമായി 20 വാർഡുകളിലെ ജാഗ്രത സമിതി അംഗങ്ങൾക്ക് 2025 ജൂലൈ 15 നു അമ്പലവയൽ സെൻ്റ് മാർട്ടിൻ ഹാളിൽ പരിശീലനം സംഘടിപ്പിച്ചു. കേരള വനിത കമ്മീഷൻ അംഗം അഡ്വ: പി കുഞ്ഞായിഷ ഉൽഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഹഫ്സത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈ: പ്രസിഡണ്ട് കെ.ഷമീർ, ജെസ്സി ജോർജ്, ഷീജ ബാബു, എൻ സി കൃഷ്ണകുമാർ, ഐ സി ഡി എസ് സൂപ്പർവൈസർ വി.ബി ഭാഗ്യലക്ഷ്മി എന്നിവർ സംസാരിച്ചു. ഫാക്കൽറ്റി സുനിൽ കുമാർ ക്ലാസ്സെടുത്തു.
0 Comments