മണത്തണ :മണത്തണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പഠിപ്പ് മുടക്കിന്റെ ഭാഗമായി എത്തിയ എസ്എഫ്ഐ പ്രവർത്തക സ്കൂളിൽ ഉച്ചഭക്ഷണം വെക്കുന്ന പ്രായമായ സ്ത്രീയെ കയ്യേറ്റം ചെയ്തതായി പരാതി. സ്കൂളിൽ മൂന്നു വർഷമായി ഹെൽപ്പർ ആയി ജോലി ചെയ്യുന്ന വസന്തയെയാണ് എസ്എഫ്ഐ പ്രവർത്തക കയ്യേറ്റം ചെയ്തത്. തന്റെ കൈപിടിച്ച് തിരിച്ചു എന്നും, കയ്യിലുണ്ടായിരുന്ന ഭക്ഷണം തട്ടി താഴെയിടുകയും ചെയ്തുവെന്നാണ് വസന്ത പറയുന്നത്.
ഡിവൈഎഫ്ഐ ബ്ലോക്ക് നേതാവും, വളയങ്ങാട് സ്വദേശിയുമായ അക്ഷയ മനോജാണ് കയ്യേറ്റം ചെയ്തതെന്ന് ഇവർ പറയുന്നത്. യാതൊരു പ്രകോപനവും ഇല്ലാതെയാണ് സ്കൂളിന് പുറത്തുള്ളവർ കഞ്ഞിപ്പുരയിൽ കയറി ഇത്തരത്തിലുള്ള പ്രവർത്തി കാണിച്ചതെന്ന് വസന്തയുടെ ബന്ധുക്കൾ പറഞ്ഞു. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. സംസ്ഥാന വ്യാപകമായി എസ്എഫ്ഐ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിരുന്നു. ഇതിൻറെ ഭാഗമായാണ് മണത്തണ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പുറത്തുള്ള ആളുകൾ സ്കൂൾ അടപ്പിക്കുന്നതിനായി എത്തിയത്. ഇവർ ഭക്ഷണം പാകം ചെയ്യുന്നിടത്ത് എത്തി ബഹളമുണ്ടാക്കുകയായിരുന്നു. കൂട്ടത്തിൽ മറ്റാളുകൾ ഉണ്ടായിരുന്നെങ്കിലും . ഡിവൈഎഫ്ഐ വനിതാ നേതാവാണ് വസന്തയുടെ കൈപിടിച്ച് തിരിച്ചത്.
കൈയുടെ കുഴയ്ക്ക് പരിക്കേറ്റ നിലവിൽ പേരാവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.സംഭവത്തെത്തുടർന്ന് വസന്ത പേരാവൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രായമായ സ്ത്രീയോടും സ്കൂളിൽ നൂറുകണക്കിന് വിദ്യാർഥികൾക്ക് അന്നമൂട്ടുന്ന ഈ അമ്മയോട് ഈ പ്രവർത്തി ചെയ്തത് വ്യാപക പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്.
0 Comments