കേളകം: മണത്തണ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ പാചക ജീവനക്കാരിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച എസ്.എഫ്.ഐ നേതാവിനെതിരെ പോലീസ് സ്വമേധയ കേസെടുക്കണമെന്ന് കെ.എസ്.യു ജില്ല സെക്രട്ടറി എബിൻ പുന്നവേലിൽ. അതി ദരിദ്ര മേഖലകളിൽ നിന്നും ഒരുപാട് കുഞ്ഞുങ്ങൾ വിദ്യാഭ്യാസം നടത്തുന്ന മണത്തണ സ്കൂളിൽ അവരുടെ ഒരു നേരത്തെ അന്നം വലിച്ചെറിഞ്ഞ എസ്.എഫ്.ഐ പേരാവൂർ ഏരിയ കമ്മിറ്റിയുടെ നിലപാട് കേരള മനസാക്ഷിക്ക് ഏറ്റ മുറിവാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മണത്തണ ഹയർ സെക്കണ്ടറി സ്കൂളിലെ ഇടതുപക്ഷ അധ്യാപക സംഘടന നേതാക്കൾ ഈ വിഷയം ഒരുക്കി തീർക്കാൻ ശ്രമിക്കുകയാണെന്നും അവർ വിദ്യാർത്ഥി സമൂഹത്തോട് ചെയ്യുന്നത് മാപ്പർഹിക്കാത്ത തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
0 Comments