പേരാവൂർ:ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് പേരാവൂർ ഫൊറോന കൗൺസിലിന്റെയും പേരാവൂർ മേഖല കത്തോലിക്ക കോൺഗ്രസിന്റെയും വിവിധ സംഘടനകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. പ്രതിഷേധ പ്രകടനം ഫാ. മാത്യു തെക്കേമുറി ഉദ്ഘാടനം ചെയ്തു. കത്തോലിക്കാ കോൺഗ്രസ് പേരാവൂർ മേഖലാ പ്രസിഡണ്ട് ജോർജ് കാനാട്ട് അധ്യക്ഷത വഹിച്ചു. ഡോ. ഫിലിപ്പ് കവിയിൽ, ഫാ. തോമസ് പട്ടാംകുളം , സിസ്റ്റർ ട്രീസ പാലക്കൽ, ജോണി തോമസ് വടക്കേക്കര, ടോസിൻ ബോബൻ, ജോൺസൺ പൊട്ടങ്കൽ,ഒ മാത്യു എന്നിവർ യോഗത്തിൽ സംസാരിച്ചു
0 Comments