മാനന്തവാടി- കണ്ണൂര്‍ വിമാനത്താവളം റോഡ് വികസനം; പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി




മാനന്തവാടി- കണ്ണൂര്‍ വിമാനത്താവളം റോഡ് വികസനവുമായി ബന്ധപ്പെട്ട് ഭൂമിയും കെട്ടിടങ്ങളും നഷ്ടപ്പെടുന്നവരുടെ ആശങ്കകള്‍ അറിയിക്കാനും പരിഹാരത്തിനുമായി ഇടപെടല്‍ ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി നേതാക്കള്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നിവേദനം നല്‍കി.

 കെ.കെ. ശൈലജ എം.എല്‍.എ യുടെ സാന്നിധ്യത്തിലാണ് ആക്ഷന്‍ കമ്മിറ്റി നേതാക്കള്‍ നിവേദനം നല്‍കിയത്.  ജില്‍സ് മേക്കല്‍, രാജേന്ദ്രന്‍ മാലൂര്‍, ബിജു തോട്ടത്തില്‍, ജോസഫ് പള്ളിക്കാമടം, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡണ്ട് എ സുധാകരന്‍ എന്നിവര്‍ സംബന്ധിച്ചു.

Post a Comment

0 Comments