കോളയാട് സെൻറ് അൽഫോൻസാ ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് തുടക്കമായി

കോളയാട്:മലബാറിലെ ഭരണങ്ങാനം എന്നറിയപ്പെടുന്ന കോളയാട് സെൻറ് അൽഫോൻസാ ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് തുടക്കമായി.ഇടവക വികാരി ഫാ . ജോബി കാരക്കാട് കൊടി ഉയർത്തി.

ജൂലൈ 22 തിങ്കളാഴ്ച വൈകിട്ട് 4. 30ന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്കും നൊവേനയ്ക്കും തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് എമരിറ്റസ് മാർ ജോർജ് ഞരളക്കാട്ട് മുഖ്യകാർമികത്വം വഹിക്കും. തിരുനാൾ ദിവസങ്ങൾ യഥാക്രമം ഫാ. ജോസഫ് പൗവത്തിൽ, ഫാ. ലെനിൻ ജോസ്, ഫാ. ജോർജ് ചേലമരം, ഫാ. തോമസ് മേനപ്പാട്ട് പടിക്കൽ , ഫാ. ജോർജ് തുറവയ്ക്കൽ ,ഫാ. ജിതിൻ വടക്കയിൽ എന്നിവർ തിരുകർമ്മങ്ങൾക്ക് മുഖ്യകാർമികത്വം വഹിക്കും

Post a Comment

0 Comments