റോട്ടറി കബനി വാലി മാനന്തവാടി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

 

മാനന്തവാടി : റോട്ടറി കബനി വാലി മാനന്തവാടി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 2025-26 വർഷത്തെ റോട്ടറി കബനിവാലിയുടെ പുതിയ  ഭാരവാഹികൾ . പ്രസിഡന്റായി  ഷാജി അബ്രഹാം, സെക്രട്ടറി  റിൻസ് കെ പി,ട്രെഷറർ ജോബി കെ ജോസ്. വിദ്യാഭ്യാസ രംഗത്ത് പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്കു വേണ്ടിയും, പരിസ്ഥിതി സംരക്ഷണ പ്രൊജക്ടുകളും അവതരിപ്പിക്കുമെന്നും പ്രസിഡന്റ്‌  ഷാജി അബ്രഹാം പ്രഖ്യാപിച്ചു.

മാനന്തവാടി ഫേൺ ട്രീ റിസോർട്ടിൽ വെച്ച് നടന്ന ചടങ്ങിൽ വയനാട് ജില്ലയിൽ നിന്നുള്ള ആദ്യത്തെ റോട്ടറി ഗവർണർ (2025-26)  ബിജോഷ് മാനുവേൽ മുഖ്യ പ്രഭാഷണവും,റൊട്ടേറിയൻ ദീപക് കുമാർ കൊറോത്ത് മുഖ്യാഥിതിയുമായിരുന്നു. വയനാട് ജില്ലയിലെ വിവിധ റോട്ടറി ക്ലബുകളിൽ നിന്നും അംഗങ്ങൾ പങ്കെടുത്തു. ജോൺസൻ ജോൺ, പ്രാഭിലാഷ് കെ ടി,സുനിൽ കെ ജി,ഡോ രമേഷ് കുമാർ,രവീന്ദ്രനാദ്,കെ കെ പ്രവീൺ,സണ്ണി സി കെ,ഡോ സന്തോഷ്‌ സ്ക്കറിയ, വിനീത് വയനാട് എന്നിവർ സംസാരിച്ചു

Post a Comment

0 Comments