കത്തോലിക്കാ കോണ്‍ഗ്രസ് നെല്ലിക്കാംപൊയിൽ മേഖലാ കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു



ഇരിട്ടി: ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകൾക്ക് നേരെയുണ്ടായ അതിക്രമത്തിൽ പ്രതിഷേധിച്ച് കത്തോലിക്കാ കോണ്‍ഗ്രസ് നെല്ലിക്കാംപൊയിൽ മേഖലാ കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. തോമസ് വർഗീസ് അധ്യക്ഷത വഹിച്ചു. ഫൊറോനാ വികാരി ഫാദർ ജോസഫ് കാവനാടി പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. സിഎംസി കോൺവെന്റ് പ്രൊവിഷൻ സിസ്റ്റർ ലിറ്റിൽ തെരേസ, സ്കറിയ വലിയമറ്റം തുടങ്ങിയവർ സംസാരിച്ചു.


Post a Comment

0 Comments